ബഡ്ജറ്റ് റിപ്പോർട്ട് 2025-26
കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് സംഗ്രഹം 2025- 26
കാർഷിക സാമൂഹ്യ സേവന – പശ്ചാത്തല വികസന മേഖലകളിൽ വൻ കുതിപ്പിന് വഴി ഒരുക്കി അടിസ്ഥാന വിഭാഗങ്ങള്‍ക്ക് കരുതൽ നൽകിയും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങള്‍ക്ക് മികച്ച പരിഗണനയും കാലത്തിന് അനുയോജ്യമായ നൂതനവും ദീർഘദൃഷ്ടിയോടുള്ളതും ഭാവനപൂർണ്ണവുമായ പദ്ധതികളാണ് 2025 – 26 വർഷത്തേക്കുള്ള ബജറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2024 – 25 സാമ്പത്തിക വർഷത്തെ നീക്കിയിരിപ്പ് - 2,52,87,187
2025 – 26 സാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കുന്ന വരവ് – 27,63,48,237
പ്രതീക്ഷിക്കുന്ന ചിലവ് - 26,27,55,500
മിച്ചം - 1,35,92,737
പദ്ധതി വിഹിതത്തിൽ സേവനമേഖലക്ക് പ്രാമുഖ്യം നൽകിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
സേവന മേഖലക്ക് - 10,85,74,185 രൂപയും
പശ്ചാത്തല മേഖലക്ക് - 1,47,84,000 രൂപയും
ഉൽപ്പാദന മേഖലക്ക് - 1,00,62,533 രൂപയും
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു നമ്മുടെ ഗ്രാമപഞ്ചായത്ത്. 9-ാം പഞ്ചവത്സര പദ്ധതി മുതൽ ലഭിച്ച ഫണ്ടും ജനകീയമായ ഇടപെടലും വികസന പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു. പഞ്ചായത്തിന്റെ മുഖചായ മാറ്റിയെടുക്കുന്നതിന് ഇതുവഴി കഴിഞ്ഞിട്ടുണ്ട്. ഇനിയും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു. സാമ്പത്തിക വിഭവം , മനുഷ്യ വിഭവം , പ്രകൃതി വിഭവം ലഭ്യമാവണം. പഞ്ചായത്തിന്റെ സ്വയാർജ്ജിത വരുമാനം, പദ്ധതി വിഹിതം സന്നദ്ധപ്രവർത്തനം , കേന്ദ്രാവിഷ്കൃത പദ്ധതി, ഗുണഭോക്തൃ വിഹിതം , MLA , MP , പ്രദേശിക വികസന ഫണ്ട് എന്നിവയാണ് ലഭിക്കേണ്ട വിഭവങ്ങള്‍.
കാർഷിക പഞ്ചായത്താണ് നമ്മുടേത്. കാർഷിക മേഖലയിൽ എല്ലാ വർഷവും നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. നെൽകൃഷി പൊതുവേ കുറഞ്ഞു വരുന്നു. നെൽകൃഷി ഇടങ്ങള്‍ കുറഞ്ഞു വന്നതും മറ്റു പലപ്രയാസങ്ങളാലും നെൽകൃഷിയിൽ പരമാവധി പ്രോത്സാഹനങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. നെൽകൃഷിക്ക് 100 ശതമാനം സബ്സിഡി നൽകി വരുന്നുണ്ട്. വിത്തും വളവും , കൂലി ചെലവ് ഉള്‍പ്പെടെ കർഷകർക്ക് ലഭ്യമാക്കാൻ കഴിയണം. ജില്ലാ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം കൂടി ലഭ്യമാക്കി 100 ശതമാനം സബ്സിഡി നൽകാൻ ഈ ബജററിൽ തുക വകയിരുത്തിയിട്ടുണ്ട്.
നാളികേര കർഷകരെ സഹായിക്കുന്നതിന് തെങ്ങിന് വളം നൽകൽ പദ്ധതി നടപ്പിലാക്കി വരുന്നത് ഈ വർഷവും തുടരും. വാഴ കൃഷി , ഇടവിള കൃഷി , മുറ്റത്തും ടെറസ്സിലും പച്ചക്കറി കൃഷി , അഗ്രോ ഫാർമസി , പ്രാഥമിക വിള ആരോഗ്യ ക്ലിനിക് , പുഷ്പ കൃഷി , കപ്പ കൃഷി , തരിശുഭൂമി കൃഷിയോഗ്യമാക്കൽ , കുറ്റികുരുമുളക് തൈ വിതരണം , കൂണ് കൃഷി , കാർഷിക നേഴ്സറി , ഫലവൃക്ഷതൈ വിതരണം , വീടുകളിലും സ്കൂളുകളിലും ന്യൂട്രിഗാർഡന്റെ പ്ലാന്റേഷൻ , ഇഞ്ചി മഞ്ഞള്‍ വിത്ത് വിതരണം എന്നീ പദ്ധതികള്‍ ഈ വർഷം നടപ്പാക്കുന്നതിന് 38,10,500 രൂപ വകയിരുത്തുന്നുണ്ട്. എല്ലാ ജനവിഭാഗങ്ങളേയും കൃഷിയിലേക്ക് ആകർഷിക്കുന്നതിന് കഴിയണം. ഞങ്ങളും കൃഷിയിലേക്ക് എന്ന സംസ്ഥാനസർക്കാരിന്റെ ക്യാമ്പയിൻ പ്രവർത്തനങ്ങളും പദ്ധതി പ്രവർത്തനങ്ങളും ഇതിനു പുറമേ കർഷകർക്ക് ലഭിക്കുന്നതാണ്.
മൃഗസംരക്ഷണവും , ക്ഷീരവകസവും പ്രസ്തുത മേഖലകളിലെ കർഷകർക്ക് അവരുടെ ജീവിതനിലവാരം വർദ്ദിപ്പിക്കുന്നതിന് സഹായകരമായ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. സ്വയം തൊഴിൽ വരുമാന വർദ്ധനവ് നേടാനും സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആശ്വാസം ലഭിക്കാൻ കഴിയണം. കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വളർത്തൽ, പാലിന് സബ്സിഡി, പോത്തിൻകുട്ടി വിതരണം, പശുവളർത്തൽ, മത്സ്യ സമൃദ്ധി, ധാതുലവണ മിശ്രിതം, കറവപശുക്കള്‍ക്ക് കാലിത്തീറ്റ സബ്സിഡി, ആവശ്യമായ മരുന്ന് വാങ്ങൽ, പശുക്കുട്ടികള്‍ക്കുള്ള കാഫ് സ്റ്റാർട്ടർ വിതരണം, ആനിമൽ ബെർത്ത് കണ്ട്രോള് പ്രോഗ്രാം എന്നീ പദ്ധതികള്‍ക്കായി ഈ വർഷം 62,04,200 രൂപ നീക്കി വെക്കുന്നു.
എല്ലാ ഭവന രഹിതർക്കും സുരക്ഷിതവും മാന്യവുമായ വീട് നൽകുന്നതിനായി ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി എസ് സി വിഭാഗത്തിന് 1,46,84,600 രൂപയും ജനറൽ വിഭാഗത്തിന് 30017600 നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ വിഹിതം , ജില്ലാ ബ്ലോക്ക് വിഹിതവും , ബാങ്ക് ലോണ്‍ എന്നിവ ഉപയോഗിച്ചുമാണ് ഇതിനകം ലൈഫ് ഭവന പദ്ധതി പ്രവർത്തനങ്ങള്‍ നടത്തിയത്. തുടർന്നും പദ്ധതി നടപ്പിലാക്കാനാണ് വിഭാവനം ചെയ്യുന്നത്. ഇതിനു പുറമേ ഹഡ്കോ തിരിച്ചടവിലേക്കായി 20,03,844 രൂപ നീക്കിവെച്ചിട്ടുണ്ട്.
ലൈഫ് 2020 ജനറൽ - 91
ലൈഫ് 2020 എസ് സി - 28
ആകെ - 119
പൂർത്തീകരിച്ചവ - 101
ലൈഫ് ഫേസ് 3 - 12 - 9 എണ്ണം പൂർത്തീകരിച്ചു.
ലൈഫ് എസ് സി അഡീഷണൽ - 3 - പൂർത്തീകിരിച്ചിട്ടില്ല
പി എം എ വൈ - 41 - പുരോഗമിക്കുന്നു.
ആകെ 176 ഭവനരഹിതർക്ക് കഴിഞ്ഞ വർഷം വീട് അനുവദിച്ചിട്ടുണ്ട്.
പാവപ്പെട്ടവർക്കായി ഭവന മേൽക്കൂര നവീകരണത്തിനായി ജനറൽ വിഭാഗത്തിൽ 27,00,000 രൂപ നീക്കി വെച്ചിട്ടുണ്ട്. അതിദരിദ്രർക്ക് വീട് വാസയോഗ്യമാക്കുന്നതിന് ജനറൽ വിഭാഗത്തിൽ 2 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. സ്വന്തമായി ഭൂമി ഇല്ലാത്ത അതിദരിദ്രർക്ക് സ്ഥലം വാങ്ങാൻ 2 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഭവന നിർമ്മാണ മേഖലയിൽ പി എം എ വൈ ഗ്രാമീണ്‍ ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്ത് വിഹിതമായി 7 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. അതിദരിദ്രരുടെ ക്ഷേമം മുൻനിർത്തി മൈക്രോപ്ലാൻ പദ്ധതിക്കായി 100000 രൂപ വകയിരുത്തിയിട്ടുണ്ട്.
കുരുവട്ടൂർ ഇ എം എസ് സാംസ്കാരിക നിലയം നവീകരണത്തിനായി ബജറ്റിൽ തുക നീക്കി വെച്ചിട്ടുണ്ട്.
വീട് വാസയോഗ്യമാക്കൽ എസ് സി വിഭാഗത്തിൽ 21 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രകൃതിയുടെ അമൂല്യ വിഭവമായ ജലം ലഭ്യതയിൽ വലിയ പ്രശ്നമായി മാറുകയാണ്. ഓരോ വേനൽകാലവും കൂടി വെള്ളക്ഷാമത്തിന്റെ കാലമാണ്. ഓരോ വർഷം കഴിയും തോറും പ്രശ്നത്തിന്റെ രൂക്ഷത കൂടിവരികയും ചെയ്യുന്നു. കുടിവെള്ളം വിതരണത്തിനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളം വാഹനത്തിൽ വീടുകളിൽ എത്തിക്കുന്നതിന് വേണ്ടി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കിയത് മുതൽ ഉയർന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് വേണ്ടി നിരവധി കുടിവെള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയുണ്ടായി. നാൽപ്പത് കുടിവെള്ള പദ്ധതികള്‍ ഗുണഭോക്താക്കള്‍ അടങ്ങുന്ന പരിപാലന കമ്മറ്റികള്‍ മുഖേന ജലം വിതരണം ചെയ്തുവരികയാണ്. ചില കുടിവെള്ള പദ്ധതികള്‍ക്ക് നവീകരണം അത്യാവശ്യമാണ്. കുരുവട്ടൂർ, പറമ്പിൽ, പയമ്പ്ര മേഖലകളിലായുള്ള അത്തരം കുടിവെള്ള പദ്ധതി നവീകരണത്തിനായി ഓരോ മേഖലക്കും 1215500 രൂപ വീതം ആകെ 3640500 രൂപ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ജൽജീവൻ പദ്ധതി പ്രവർത്തനം അവസാന ഘട്ടത്തിലാണ്. ഇനിയും കണക്ഷൻ ലഭിക്കാൻ ബാക്കി ഉള്ള ഇടങ്ങളിൽ അടിയന്തരമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും അറ്റകുറ്റ പണികള്‍ ( എ എം സി) ക്കുമായി 4 ലക്ഷം രൂപ വകയിരുത്തുന്നു.
ആരോഗ്യമേഖലയിൽ പ്രവർത്തിച്ച് വരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുക. ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന് വാങ്ങൽ , മറ്റ് അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കൽ, താൽക്കാലിക ജീവനക്കാരുടെ ശമ്പളം, പാലിയേറ്റീവ് പരിചരണം, വൃക്കരോഗികള്‍ക്കുള്ള മരുന്ന വിതരണം എന്നിവക്കും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. പകർച്ച വ്യാധി തടയുന്നതിനുള്ള പദ്ധതി, എഫ് എച്ച് സി കണ്ടിജെന്റ് ചെലവ്, വിമുക്തി, ക്യാൻസർകെയർ സൊസൈറ്റി , മെൻസ്ട്രൽകപ്പ് വിതരണം , എന്നീ പദ്ധതികള്‍ക്കെല്ലാം ഫണ്ട് നീക്കി വെക്കുന്നു. 22 ലക്ഷത്തി അമ്പതിനായിം രൂപ ഈ പദ്ധതികള്‍ക്കായി വകയിരുത്തിയിടുന്നു.
ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. മരുന്ന് വാങ്ങൽ, കണ്ടിജെന്റ് ചെലവ്, കെട്ടിട വിപുലീകരണം എന്നീ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. യോഗഹാള്‍ നിർമ്മാണം പൂർത്തയായി വരുന്നു. മരുന്ന് വാങ്ങൽ 5,25,000 രൂപ കെട്ടിട നവീകരണം 5,00,000 കണ്ടിജെന്റ് ചെലവ് 35000 എന്നിങ്ങനെ 10,60,000 രൂപ ഇതിനായി വകയിരുത്തുന്നു.
ഹോമിയോ ഡിസ്പെൻസറി കെട്ടിടം പ്രവർത്തി പുരോഗതിയിലാണ്. 34 ലക്ഷം രൂപ ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിക്കുകയുണ്ടായി. മരുന്ന് വാങ്ങൽ - 5 ലക്ഷം , കണ്ടിജെന്റ് ചെലവ് – 30000 , കമ്പ്യൂട്ടർ ടോക്കണ്‍ സിസ്റ്റം – 65000 എന്നിവക്കായി 5,95,000 രൂപ വകയിരുത്തിയിട്ടുണ്ട്.
വെറ്ററിനറി ഡിസ്പെൻസറി കണ്ടിജെന്റ് ചെലവ് 2 ലക്ഷം മരുന്ന് വാങ്ങൽ 5 ലക്ഷം, യു പി എസ് ബാറ്ററി വാങ്ങൽ 50000 രൂപയും മൊത്തം 7 ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
ശുചിത്വ മേഖലയിൽ മാലിന്യം ശേഖരിക്കലും നീക്കം ചെയ്യലും പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. 2 എം സി എഫ് പ്രവർത്തിച്ചു വരുന്നു. 1 വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു കേന്ദ്രത്തിൽ ബയലിംഗ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ഹരിതകർമ്മ സേനാ അംഗങ്ങള്‍ വാർഡുകളിൽ രണ്ടു പേർ വീതം നിലവിലുണ്ട്. ശേഖരിച്ച മാലിന്യങ്ങള്‍ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് രണ്ട് വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. എല്ലാ വീട്ടിലും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം പൂർത്തിയായിട്ടില്ല.
മാലിനും ശേഖരിക്കലും നീക്കലും ചെയ്യലും ആയി 10 ലക്ഷം രൂപയും റിങ് കമ്പോസ്റ്റ് ആയി 15 ലക്ഷം രൂപയും അതിദരിദ്രർ അഗതി ഗുണഭോക്താക്കൾക്കായി യൂസർ ഫീ നൽകൽ 15000 രൂപയും ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതിനായി 2 ലക്ഷം രൂപയും ബസാർ ശുചീകരണത്തിനായി 4 ലക്ഷം രൂപയും നീക്കിവെക്കുന്നു. പറമ്പിൽ ബസാറിൽ നിലവിലുള്ള മത്സ്യം മാർക്കറ്റ് കെട്ടിടം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. പ്രസ്തുത കെട്ടിടത്തിൽ പൊതുശൗചാലയം നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപയും മാറ്റിവെക്കുന്നു. മൊത്തം 33 ലക്ഷം രൂപ ഈ മേഖലയിൽ വകയിരുത്തിയിട്ടുണ്ട്. പകൽ വീട് പൂർത്തീകരണം, പകൽവീട് ഉപകരണങ്ങൾ വാങ്ങൽ, പകൽവീട് കെയർ ടേക്കർ വേതനം, കട്ടിൽ വിതരണം, ഹാപ്പിനസ് പാർക്ക് ആൻഡ് ഓപ്പൺ ജിം എന്നീ പദ്ധതികൾക്കായി ഏഴ് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി ഭിന്നശേഷി കലോത്സവം, കുട്ടികൾക്ക് സ്കോളർഷിപ്പ്, ഭിന്നശേഷി പെട്ടിക്കട, വനിത വ്യക്തിഗതം എന്നീ പദ്ധതികൾ വിഭാവനം ചെയ്യുന്നു. മൊത്തം 33 ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തുന്നു. (ബ്ലോക്ക് വിഹിതം 675000, ജില്ലാ പഞ്ചായത്ത് വിഹിതം രണ്ട് ലക്ഷത്തി ഇരുപത്തിഅയ്യായിരം, മെയിന്റനൻസ് നോൺ റോഡ് രണ്ട് ലക്ഷം, പഞ്ചായത്ത് വിഹിതം 22 ലക്ഷത്തി അമ്പതിനായിരം).
പശ്ചാത്തല മേഖലയിൽ നമ്മുടെ പഞ്ചായത്തിൽ റോഡുകളുടെ ശോചനീയാവസ്ഥയിലുള്ളവ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി റോഡുകൾ അഭിവൃദ്ധിപ്പെടുത്താനും റോഡുകളുടെ ഗുണമേന്മ വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇടവഴികൾ റോഡ് ആക്കി മാറ്റി എല്ലാ പ്രദേശങ്ങളിലും വാഹനഗതാഗത സൗകര്യം ഏർപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. എംഎൽഎ ആസ്തി വികസന ഫണ്ടും. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഇനത്തിൽ നടപ്പ് വർഷവും അതിനു മുൻ വർഷങ്ങളിലും വലിയ തോതിൽ സഹായം ലഭിച്ചിട്ടുണ്ട്.
എംപിയുടെ പ്രാദേശിക ഫണ്ടിനത്തിലും ചില സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായം ലഭിച്ചിട്ടുണ്ട്. ഇതിയും റോഡുകൾ അഭിവൃദ്ധിപ്പെടുത്താനും മെയിന്റനൻസ് ചെയ്യാനും ബാക്കിയുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒരു വാർഡിൽ ഒരു റോഡ് എന്ന രീതിയിൽ ഫണ്ട് ലഭ്യമാക്കി പ്രവർത്തി നടന്നുവരുന്നുണ്ട്. ഈ വർഷം റോഡ് മെയിന്റനൻസ് ഇനത്തിൽ ഒരുകോടി 40 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.
കുമ്മങ്ങോട്ടുതാഴം - തെരുവത്ത്താഴം റോഡ് - 20 ലക്ഷം
പയമ്പ്രവയൽ - കിഴക്കണ്ടിതാഴം റോഡ് - 15 ലക്ഷം
പെരുവെട്ടിപ്പാറ - കൊടുവമ്പത്ത്താഴം റോഡ്- 10 ലക്ഷം
നെച്ചൂളിപൊയിൽ - ഈനഞ്ചേരി റോഡ് - 5 ലക്ഷം
മാക്കാലിൽ - ഇടുക്കപ്പാറ റോഡ് - 10 ലക്ഷം
ചിന്താവളവ് - കൊളോപ്പാറക്കൽ റോഡ് - 10 ലക്ഷം
ആപ്പറ്റ - ഒടിയിൽ റോഡ് - 15 ലക്ഷം
അരിയിൽ - കോളശ്ശേരി റോഡ് - 15 ലക്ഷം
ഐ എച്ച് ഡി പി കോളനി റോഡ് - 5 ലക്ഷം
മൂലപ്പിലാവ് - മൊടോങ്ങൽ റോഡ് - 5 ലക്ഷം
വേട്ടുപുരക്കണ്ടിതാഴം - തയ്യിൽതാഴം റോഡ് - 10 ലക്ഷം
മുളന്തൻമുക്ക് - തയ്യിൽതാഴം റോഡ് - 5 ലക്ഷം
കുരുവട്ടൂർ - മുതുവന - കാരാട്ട്താഴം റോഡ് - 5 ലക്ഷം
ചെറുവറ്റ - പറമ്പിൽ റോഡ് - 10 ലക്ഷം
മറ്റു റോഡുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടി 35 ലക്ഷം രൂപ ധനകാര്യ കമ്മീഷൻ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 34 ലക്ഷം രൂപ പ്ലാൻ ഫണ്ടിനത്തിലും 23 ലക്ഷം രൂപ തനത് ഫണ്ടിനത്തിലും വകയിരുത്തിയിട്ടുണ്ട്. റോഡുകൾക്കായി ആകെ രണ്ടുകോടി 32 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പറമ്പിൽ ബസാർ ബസ്സ് വെയിറ്റിംഗ് ഷെഡ് പുനരുദ്ധാരണത്തിനായി ഒരു ലക്ഷത്തി മുപ്പത്തി നാലായിരം രൂപയും വകയിരുത്തിയിട്ടുണ്ട്. കുരുവട്ടൂരിൽ ഓഫീസ് കോംപ്ലക്സ് കെട്ടിടം പ്രവർത്തി പുരോഗതിയിലാണ്. ഈ വർഷം പൂർത്തിയാകും. എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും ലഭിച്ച ഒരു കോടി അറുപത്തി ഒൻപത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
അങ്കണവാടി കെട്ടിടം ഒന്നാം വാർഡിൽ പ്രവർത്തി പൂർത്തിയായി രണ്ടാം വാർഡിൽ പ്രവർത്തി നടന്നുവരുന്നു. എം ജി എൻ ആർ ഇ ജി എസ് ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തി നടക്കുന്നത്. ഈ വർഷം പൂർത്തിയാക്കും.
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാവണം ഫ്രണ്ട് ഓഫീസ് സംവിധാനം ഇനിയും മെച്ചപ്പെടുത്തണം ഓൺലൈൻ സമ്പ്രദായം ഏർപ്പെടുത്തി. ഓഫീസിലേക്ക് ഫർണിച്ചർ ലഭ്യമാക്കിയിട്ടുണ്ട്. ലാപ്ടോപ്പ് മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവക്കായി ബജറ്റിൽ തുക വകയിൽ എത്തിയിട്ടുണ്ട് പഞ്ചായത്ത് ഓഫീസിലെ സെർവർ, കമ്പ്യൂട്ടർ, യുപിഎസ്, പ്രിന്റർ എന്നിവയ്ക്ക് എ എം സി വെക്കൽ, യുപിഎസ് ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ വാങ്ങാനും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പറമ്പിൽ പൂളക്കടവിൽ നിർമ്മാണത്തിലിരിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജ് പ്രാവർത്തികമാക്കുന്നതോടെ ഗതാഗത മേഖലയിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയും പറമ്പിൽ പൂളക്കടവ് റോഡിനായി 25 ലക്ഷം രൂപ സർക്കാരിൽ നിന്നും ലഭ്യമായിട്ടുണ്ട്. പുഴയോരത്ത് പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്ത് ഹാപ്പിനസ് പാർക്കിനും പൂളക്കടവ് മുതൽ തുറയിൽ കടവ് വരെ ബോട്ട് സർവീസും ഏർപ്പെടുത്തി ടൂറിസം കേന്ദ്രമാകാൻ കഴിയും. സർക്കാരിന് നൽകിയ പ്രൊപ്പോസൽ അനുസരിച്ച് അനുകൂല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
പറമ്പിൽ ബസാറിൽ മിനി സ്റ്റേഡിയം നവീകരണ പ്രവർത്തി പുരോഗതിയിലാണ്. ഈ വർഷം പൂർത്തിയാകും. 20 ലക്ഷം രൂപ നേരത്തെ വകയിരുത്തിയിരുന്നു. 5 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് വീതമായി ഉണ്ട് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എല്ലാ വാർഡിലും കളിസ്ഥലം എന്നത് പ്രാവർത്തികമാക്കേണ്ടതുണ്ട്. സ്ഥലം ലഭിക്കുക എന്നതാണ് തടസ്സം. പുഴ പുറംപോക്കുകൾ ചെറിയ ചെറിയ കളിസ്ഥലങ്ങള്‍ ആക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം.
നടമ്മൽ പ്രദേശത്തും കുമ്മങ്ങോട്ടുതാഴം പ്രദേശത്തും സ്ഥലം ലഭ്യമാവുകയാണെങ്കിൽ കളിസ്ഥലം നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ആവശ്യമായ പ്രവർത്തികൾ നടത്താൻ സാധിക്കണം. പഞ്ചായത്തിലെ പൊതു കുളങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് നീന്തൽ പരിശീലനങ്ങൾ നടത്തുക എന്നുള്ളത് അനിവാര്യമാണ്.
സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് മെച്ചപ്പെട്ടതാണ്. സ്ത്രീ കൂട്ടായ്മയും ഐക്യവും ഇതിലൂടെ ശക്തിപ്പെടുത്താൻ കഴിയുന്നു. വരുമാനം വർദ്ധിപ്പിക്കാനും അതുവഴി ജീവിത നിലവാരം ഉയർത്തി കൊണ്ടുവരാനും ലക്ഷ്യമിടുന്ന പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയണം. ചെറുകിട വ്യവസായ സംരംഭകർക്കായി കഴിഞ്ഞതവണ ബജറ്റിൽ വിഭാവനം ചെയ്തിരുന്നു .സംരംഭകത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്താൽ നിർമ്മാണ യൂണിറ്റ് 15 ഉം, സേവന യൂണിറ്റ് 21 ഉം, ട്രോഡ് യൂണിറ്റ് 55 ഉം അനുവദിക്കാൻ കഴിഞ്ഞിരുന്നു. മൊത്തം 91 യൂണിറ്റുകളിലായി 182 പേർക്ക് തൊഴിൽ അവസരം ഉണ്ടായി. 4 കോടി 56 ലക്ഷം രൂപ നിക്ഷേപം ഉണ്ടാക്കാനും കഴിഞ്ഞുട്ടുണ്ട്. ഈ ബജറ്റിൽ വനിതാ തൊഴിൽ സംരംഭത്തിനായി 10 ലക്ഷം രൂപയും ജൈവ വളനിർമ്മാണ യൂണിറ്റിനായി 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വനിതാ ലാബ് തൊഴിൽ സംരംഭകർക്കായി 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 20 ലക്ഷം രൂപ വനിതകള്‍ക്കായി തൊഴിൽ സംരംഭത്തിനായി വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി നഗറുകളിലും മറ്റും താമസിക്കുന്നവർക്ക് സ്വന്തമായി വീടില്ലാത്തവർ ഇനിയും ഏറെയുണ്ട്. സ്ഥലം സ്വന്തമായി ഇല്ലാത്തവരും ഉണ്ട് വിവിധ പദ്ധതികൾ നടപ്പിലാക്കിയെങ്കിലും പരിഹരിക്കപ്പെടാൻ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. ലൈഫ് ഭവന പദ്ധതിക്കായി 768600 , വീട് വാസയോഗ്യമാക്കൽ 21 ലക്ഷം, വൃദ്ധർക്ക് കട്ടിൽ ഒരു ലക്ഷം, പെൺകുട്ടികൾക്ക് വിവാഹ ധനസഹായം 5 ലക്ഷം, എസ് സി വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് 8,33,000, സ്കോളർഷിപ്പ് ഒമ്പതുലക്ഷം, പഠനാവശ്യത്തിനുള്ള മേശ കസേര മൂന്നുലക്ഷം, പോത്തൻകുട്ടി വിതരണം മൂന്നുലക്ഷം, വയോജനങ്ങൾക്ക് വാട്ടർ ടാങ്ക് 300000, പശ്ചാത്തല മേഖലയിൽ റോഡുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് 20 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആകെ 81,01,600 രൂപ വിവിധ പ്രോജക്ടുകൾക്കായി വകയിരുത്തിയിട്ടുണ്ട്
ആസ്തികള്‍ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. പൊതുസ്ഥാപനങ്ങള്‍ കെട്ടിടങ്ങൾ കൈമാറി കിട്ടിയ സ്ഥാപനങ്ങൾ ,അങ്കണവാടികൾ, റോഡുകൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കണം ഇതിനായി ജി ഐ എസ് മാപ്പിംഗ് നടത്തുന്നതിന് ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് എന്ന സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നു. പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് ഡ്രോൺ സർവ്വേ പൂർത്തിയായി. ഡോർ ടു ഡോർ സർവ്വേ ആരംഭിച്ചിട്ടുണ്ട്. നമ്മുടെ പഞ്ചായത്തിന്റെ വികസന കുതിപ്പിന് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കൃത്യതയും വേഗതയും ശാസ്ത്രീയതയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്രമായ ജിഐഎസ് മാപ്പിങ് പദ്ധതി നടപ്പിലാക്കുന്നത്. ബഹുവർഷ പ്രോജക്റ്റിന്റെ ഭാഗമായി 10 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ വിവിധ പ്രൊജക്ടുകള്‍ നടപ്പാക്കി വരുന്നുണ്ട്. വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കുന്നതിനും കായിക കലാരംഗത്ത് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കി വരുന്നു. സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്ന പേരിൽ നാടക കളരി , കായിക ക്യാമ്പുകള്‍ എന്നിവയും വിദ്യാർത്ഥികള്‍ക്ക് യു എസ് എസ് , എൽ എസ് എസ് പരീക്ഷിയൽ വിജയം ലക്ഷ്യം വെച്ച് പ്രത്യേക കോച്ചിംഗ് നടത്തിവരുന്നു. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം പദ്ധതി നടപ്പാക്കി വരുന്നു. ഈ ബജറ്റിലും താഴെ പറയും പ്രകാരം സ്പോർട്സ് കിറ്റ് വിതരണം 1 ലക്ഷം, വിദ്യാഭ്യാസ സാമഗ്രികള്‍ പ്രത്യേക കോച്ചിംഗ് 1 ലക്ഷം , സർവ്വ ശിക്ഷാ അഭിയാൻ 6,20,000 , ക്ലാസ്സ് റൂം ഫ്ളോറിംഗ് നിർമ്മാണവും പരിപാലനവും 3 ലക്ഷം , സ്കൂളുകളിൽ ഹാന്റ് വാഷിംഗ് യൂണിറ്റുകളുടെ നിർമ്മാണം, വാതിലുകള്‍, വിന്റോകള്‍ , ഗെയ്റ്റുകള്‍ എന്നിവയുടെ അറ്റകുറ്റ പണികള്‍ 4 ലക്ഷം എന്നിങ്ങനെ ബജറ്റിൽ വകയിരുത്തുന്നുണ്ട്.
അംങ്കണവാടികൾ 32 എണ്ണം പ്രവർത്തിക്കുന്നു. സ്വന്തമായി കിട്ടണം ഇല്ലാത്ത ഏഴ് അംങ്കണവാടികൾ ഉണ്ട് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ട് അങ്കണവാടികള്‍ കെട്ടിട നിർമ്മാണം പുരോഗതിയിലാണ് ശിശു സൗഹൃദ ടോയ്ലറ്റ് ചുറ്റുമതിൽ സൗകര്യം ഇനിയും ലഭിക്കാനുണ്ട്.
കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ഗർഭിണികൾക്കും പോഷകാഹാരം നൽകിവരുന്നു കേന്ദ്രവിഹിതം 30 ലക്ഷം ബ്ലോക്ക് വീതം പത്ത് ലക്ഷം പഞ്ചായത്ത് വിഹിതം 15 ലക്ഷം ആകെ 46 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. എൽഇഡി ബൾബ് വിതരണം 50,000 രൂപ അനുബന്ധപ്രവർത്തനങ്ങൾ 25000 രൂപ ശിശു സൗഹൃദ ടോയ്ലറ്റ് നിർമ്മാണം ഒരു ലക്ഷം രൂപ വീതം ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ മാനസിക ശാരീരിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ബഡ്സ് സ്കൂളിന്റെ മികവുറ്റ നടത്തിപ്പിനായി പദ്ധതികൾ നടപ്പിലാക്കി വരുന്നു. ജീവനക്കാർക്ക് ഹോണറേറിയം 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബഡ്സ് സ്കൂളിൽ മോട്ടോർ ടാങ്ക് സ്ഥാപിക്കൽ 1 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
അവശ്യ ജനവിഭാഗങ്ങള്‍ക്കായി വിവിധ പെൻഷനുകള്‍ നൽകി വരുന്നുണ്ട്. അർഹതപ്പെട്ട മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നതിന് യഥാസമയം പ്രവർത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. ദേശീയ വാർദ്ധക്യകാല പെൻഷൻ 2871 പേർക്ക് നൽകുന്നുണ്ട്. ഇതിന് വേണ്ടി 3,82,07,200 രൂപ ചിലവഴിക്കുന്നു. കർഷകതൊഴിലാളി പെൻഷൻ 305 പേർക്ക് നൽകുന്നുണ്ട്. ഇതിന് വേണ്ടി 45,88,800 രൂപ ചിലവഴിക്കുന്നു. ഭിന്നശേഷി പെൻഷൻ 382 പേർക്ക് നൽകുന്നുണ്ട്. ഇതിന് വേണ്ടി 60,36,300 രൂപ ചിലവഴിക്കുന്നു. അൻപത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെൻഷൻ 186 പേർക്ക് നൽകുന്നുണ്ട്. ഇതിന് വേണ്ടി 27,31,400 രൂപ ചിലവഴിക്കുന്നു. വിധവ പെൻഷൻ 1403 പേർക്ക് നൽകുന്നുണ്ട്. ഇതിന് വേണ്ടി 2,07,56,200 രൂപ ചിലവഴിക്കുന്നു. മൊത്തം 5147 പേർക്ക് പെൻഷൻ നൽകിവരുന്നു.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി : ഗ്രാമീണ മേഖലയിൽ തൊഴിൽ എടുക്കാൻ തയ്യാറുള്ള കുടുംബങ്ങള്‍ക്ക് പ്രതിവർഷം 100 തൊഴിൽ ദിനങ്ങള്‍ നൽകുന്ന പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി. സാമൂഹ്യ ആസ്തികളുടെ നിർമ്മാണവും ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമിടുന്നു. 2024 – 25 വർഷത്തിൽ 50859 തൊഴിൽ ദിനങ്ങള്‍ ഇതിനകം നൽകിയിട്ടുണ്ട്. ഇതിവരെയായി 26246000 രൂപ ചിലവഴിച്ചു. ബജറ്റ് വർഷത്തിൽ 2025 – 26 ൽ 72000 തൊഴിൽ ദിനങ്ങള്‍ ലക്ഷ്യമിടുന്നു. പ്രതീക്ഷിക്കുന്ന ചെലവ് 4കോടി 10 ലക്ഷം. സമഗ്ര നീർത്തട പരിപാലന പ്രവർത്തികളായ മണ്‍കയ്യാല , മഴക്കുഴി , കോണ്ടൂർ ട്രഞ്ച് , തട്ട് തിരിക്കൽ തുടങ്ങിയവക്കായി 38750 തൊഴിൽ ദിനങ്ങള്‍ ലക്ഷ്യമിടുന്നു. അവിദഗ്ധ വേതനം ഇനത്തിൽ 1,34,07,500/- സാധനഘടകം / വിദഗ്ധ വേതനം 7,42,500/- ആകെ 1,41,50,000/- ലക്ഷ്യമിടുന്നു. ജലസേചന പ്രവർത്തികളായ തോടുകള്‍, കനാലുകള്‍, കിണറുകള്‍ എന്നിവയുടെ നിർമ്മാണം, പുനരുദ്ധാരണം എന്നിവക്കായി 1314 തൊഴിൽ ദിനങ്ങളും അവിദഗ്ദ വേതനം ഇനത്തിൽ 39,14,644 രൂപയും മെറ്റീരിയൽ / വിദഗ്ധ വേതനം 37,31,804 ആകെ 75,79,000. തരിശുഭൂമി, തീറ്റപുൽകൃഷി, ഫലവൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കൽ തുടങ്ങി പൊതു സ്വകാര്യ ഭൂമിയിലെ പ്രവർത്തനങ്ങള്‍ വൃക്ഷതൈ നഴ്സറി നിർമ്മാണം മുതലായ പ്രവർത്തികള്‍ക്കായി 11515 തൊഴിൽ ദിനങ്ങളും അവിദഗ്ധ വേതനം 3984190 ഉം മെറ്റീരിയൽ വിദഗ്ധ വേതനം 505810 ഉം ആകെ 44,90,000 ലക്ഷ്യമിടുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭവന പദ്ധതിക്കായുള്ള അവിദഗ്ധ തൊഴിൽ ഘടകം 3240 തൊഴിൽ ദിനങ്ങളും ആകെ 11,70,000 രൂപയും ലക്ഷ്യമിടുന്നു. വ്യക്തിഹഗത ആസ്തികളായ തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി 1746 തൊഴിൽ ദിനങ്ങളും വിദഗ്ധ മെറ്റീരിയൽ വേതനത്തിനായി 50,00,884, അവിദഗ്ധ വേതനത്തിനായി 604116 ആകെ 56,05,000. മാലിന്യ ലഘൂകരണ പ്രവർത്തികളായ സോപ് കിറ്റ്, കംപോസ്റ്റ് പിറ്റ്, മിനി എം സി എഫ്, കക്കൂസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളൽ 3185 തൊഴിൽ ദിനങ്ങളും അവിദഗ്ധ വേതനം 1102010 മെറ്റീരിയൽ വിദഗ്ധ വേതനം 1593990 ആകെ 2696000 രൂപ ലക്ഷ്യമിടുന്നു.
സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വർക്ക് ഷെഡ് നിർമ്മാണം തൊഴിൽ ദിനം 1080 ഉം അവിദഗ്ധ വേതനം 373680 ഉം മെറ്റീരിയൽ / വിദഗ്ധ വേതനം 886320 ഉം ആകെ 1260000 രൂപ ലക്ഷ്യമിടുന്നു. ഗ്രാമീണ റോഡുകള്‍, ഓടകള്‍, കലുങ്കുള്‍ എന്നിവയുടെ നിർമ്മാണം 1170 തൊഴിൽ ദിനങ്ങളും, അവിദഗ്ധ വേതനം 404820 ഉം മെറ്റീരിയൽ / വിദഗ്ധ വേതനം 3645180 ഉം ആകെ 4050000 രൂപ ലക്ഷ്യമിടുന്നു.ആകെ തൊഴിൽ ദിനങ്ങള്‍ 72000 അവിദഗ്ധ വേതനം 24912000 ആകെ മെറ്റീരിയൽ വിദഗ്ധ വേതനം 16088000 ആകെ 41000000 രൂപ ലക്ഷ്യമിടുന്നു.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യനീതി കൈവരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ട ഗതാഗത സൗകര്യം തൊഴിൽ സംരംഭങ്ങൾ കുടിവെള്ളം ആരോഗ്യ മേഖല അങ്കണവാടികള്‍ എന്നിവയുടെ പ്രവർത്തനത്തിനും കാർഷിക – തൊഴിൽ മേഖലകളിൽ ഉൽപ്പാദന വർദ്ദനവ് മുൻഗണന നൽകിയും ആസ്തികള്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള നിർദ്ദേശങ്ങള്‍ ഈ ബജറ്റിൽ ചർച്ചക്കും അംഗീകാരത്തിനുമായി ഇവിടെ സമർപ്പിക്കുന്നു.