ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം വളരെയേറെ ചരിത്രമുറങ്ങി കിടക്കുന്ന കുന്നലക്കോനാതിരിയുടെ ആസ്ഥാനമായ കോഴിക്കോട് നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ കിഴക്കായി കുരുവട്ടൂര്‍ സ്ഥിതിചെയ്യുന്നു.1824-ല്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ ഒരു സംഘം സര്‍വേയര്‍മാര്‍ കോഴിക്കോട്ട് തഴമ്പാട്ടു താഴത്തു നിന്ന് പറമ്പില്‍, കുരുവട്ടൂര്‍, മച്ചക്കുളം വഴി താമരശ്ശേരിക്ക് ഒരു നിരത്ത് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.കുരുവട്ടൂര്‍ പ്രദേശം ആദ്യകാലങ്ങളില്‍ പോര്‍ളാതിരി രാജവംശത്തിന്റെ അധീനതയിലായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. കുരുവട്ടൂരിലെ പോലൂര് അമ്പലം പോര്‍ളാതിരിയുടെ കാലത്ത് ഉണ്ടായിരുന്നതായി ചരിത്രപണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.കുന്നുകളും, പുഴകളും അടങ്ങിയ ഈ പ്രദേശത്തിന് സാമൂതിരി രാജവംശവുമായി പില്ക്കാലത്ത് ബന്ധമുണ്ടായിരുന്നു എന്ന് സ്ഥിതീകരിക്കാന്‍ ഇവിടുത്തെ പഴയ നായര്‍ തറവാടുകളില്‍ നടക്കുന്ന തിറയാട്ട് ഉത്സവം ഉത്തമദൃഷ്ടാന്തമാണ്. പോലൂര് പ്രദേശത്ത്...
കൂടുതൽ വായിക്കുക