പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നവ...

അഡ്വ നൂറുദ്ധീന്‍ ചെറുവറ്റ

പ്രസിഡണ്ട്

വിഷ്ണുപ്രിയ കെ

വൈസ് പ്രസിഡണ്ട്

വത്സന്‍ കുന്നത്ത്

മെമ്പർ , വാർഡ് 1 വികസന കാര്യ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർമാന്‍

അബ്ദുള്‍ ഖാദർ മാസ്റ്റർ

മെമ്പർ , വാർഡ് 2

പി ജൂബിലി

മെമ്പർ , വാർഡ് 3

ആജിസ കെ കെ

മെമ്പർ , വാർഡ് 4

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കുരുവട്ടൂർകോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്കില്‍ പിരായിരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത്. 17.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചേളന്നൂര്‍, മടവൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് കുന്ദമംഗലം പഞ്ചായത്ത്, പടിഞ്ഞാറ് കക്കോടി, ചേളന്നൂര്‍ പഞ്ചായത്തുകള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തെക്ക് കുന്ദമംഗലം പഞ്ചായത്ത്, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയാണ്. അവിഭക്ത മദിരാശി സംസ്ഥാനത്തിലെ പഴയ മലബാര്‍ ജില്ലയിലെ കോഴിക്കോട് താലൂക്കില്‍പ്പെട്ട ഒരു പ്രദേശമായിരുന്നു കുരുവട്ടൂര്‍. 1924-ല്‍ കുരുവട്ടൂര്‍ റവന്യൂ വില്ലേജിനോട് മായനാട് റവന്യൂ വില്ലേജില്‍പ്പെട്ട കോണോട്, ചെറുവറ്റ പറമ്പില്‍ പ്രദേശങ്ങള്‍ കൂട്ടിചേര്‍ത്തു 17.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രസ്തുത റവന്യൂ വില്ലുേജ് മുഴുവന്‍ ഉള്‍പ്പെടുന്നതാണ് 1961-ല്‍ രൂപീകൃതമായ കുരുവട്ടൂര്‍ പഞ്ചായത്ത്. കുരുവട്ടൂര്‍  പഞ്ചായത്ത് സമുദ്ര വിതാനത്തില്‍ നിന്ന് അല്പം ഉയര്‍ന്നു അറബിക്കടലില്‍ നിന്ന് സുമാര്‍ 14 കിലോമീറ്റര്‍ കിഴക്കു വശത്തായി പശ്ചിമഘട്ട പര്‍വ്വതപ്രാന്തങ്ങളെ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം വളരെയേറെ ചരിത്രമുറങ്ങി കിടക്കുന്ന കുന്നലക്കോനാതിരിയുടെ ആസ്ഥാനമായ കോഴിക്കോട് നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ കിഴക്കായി കുരുവട്ടൂര്‍ സ്ഥിതിചെയ്യുന്നു.1824-ല്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ ഒരു സംഘം സര്‍വേയര്‍മാര്‍ കോഴിക്കോട്ട് തഴമ്പാട്ടു താഴത്തു നിന്ന് പറമ്പില്‍, കുരുവട്ടൂര്‍, മച്ചക്കുളം വഴി താമരശ്ശേരിക്ക് ഒരു നിരത്ത് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.കുരുവട്ടൂര്‍ പ്രദേശം ആദ്യകാലങ്ങളില്‍ പോര്‍ളാതിരി രാജവംശത്തിന്റെ അധീനതയിലായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. കുരുവട്ടൂരിലെ പോലൂര്‍ അമ്പലം പോര്‍ളാതിരിയുടെ കാലത്ത് ഉണ്ടായിരുന്നതായി ചരിത്രപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.കുന്നുകളും, പുഴകളും അടങ്ങിയ ഈ പ്രദേശത്തിന് സാമൂതിരി രാജവംശവുമായി പില്‍ക്കാലത്ത് ബന്ധമുണ്ടായിരുന്നു എന്ന് സ്ഥിതീകരിക്കാന്‍  ഇവിടുത്തെ പഴയ നായര്‍ തറവാടുകളില്‍ നടക്കുന്ന തിറയാട്ട് ഉത്സവം ഉത്തമദൃഷ്ടാന്തമാണ്. പോലൂര്‍ പ്രദേശത്ത്...

കൂടുതൽ വായിക്കുക